06:08am 06 November 2026
NEWS
കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭർത്താവ്
30/01/2025  08:19 AM IST
nila
കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭർത്താവ്

കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. കല്ലുവെട്ടാൻകുഴി സ്വദേശി കവിതയാണ് ആക്രമണത്തിനിരയായത്. യുവതിയുടെ ഭർത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തും കൈയ്ക്കും പൊള്ളലേറ്റ കവിതയെ  കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പഞ്ചായത്തിൽ നിന്ന് വീട് വെയ്ക്കാൻ ബിജുവിൻറെ പേരിൽ ഭൂമി അനുവദിച്ചിരുന്നു. ഈ വസ്തുവിൽ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും അമ്മയും താമസിച്ചിരുന്നത്. പലതവണ കവിതയെയും അമ്മയെയും ഷെഡിൽ നിന്ന് ഇറക്കി വിടാൻ ബിജു ശ്രമിച്ചിരുന്നു. അയാളുടെ ശല്യം സഹിക്കാനാകാതെ കവിതയും അമ്മയും സമീപത്തായി വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. അവിടെ എത്തിയാണ് ബിജു ആക്രമണം നടത്തിയത്. കവിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മുഖത്തും കൈയ്ക്കും പൊള്ളലേറ്റ കവിതയെ കണ്ടത്. തു‍ടർന്ന് നാട്ടുകാർ തന്നെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img