
സംതൃപ്തമായ ലൈംഗികത സ്ത്രീകളിലുണ്ടാക്കുന്ന മാറ്റത്തെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. ലൈംഗികബന്ധത്തിൽ സ്ത്രീ സംതൃപ്തയാണെങ്കിൽ നിങ്ങൾ കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷവതിയായ ഒരു പെണ്ണായിരിക്കും അവളെന്നും മറിച്ചാണെങ്കിൽ അവൾ ലൈംഗിക ബന്ധത്തിൽ സന്തുഷ്ടയല്ല എന്നുമാണ് ഡിജിറ്റൽ കണ്ടൻറ് ക്രിയേറ്റർ അച്ചു ഹെലൻ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അച്ചു ഹെലൻ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ലൈംഗികതയിൽ സംതൃപ്തി നേടാത്ത ഒരുവൾ അസഹിഷ്ണുതയോടെ ലോകത്തോട് പറയും എനിക്ക് നിങ്ങളാരും വേണ്ടെന്നു.
അത് പെണ്ണഹങ്കാരം അല്ല. അവൾക്ക് നഷ്ടമായ ഇഷ്ട്ട പ്രണയമാണ്, ലൈംഗികതയാണ് അവളുടെ വികാര പ്രകടനങ്ങൾക്ക് കാരണം. അവൾ നിങ്ങളുടെ സഹതാപം അർഹിക്കുന്നു.- അച്ചു ഹെലൻ കുറിപ്പിൽ പറയുന്നു.
അച്ചു ഹെലന്റെ കുറിപ്പ് ഇങ്ങനെ...
സംതൃപ്തകരമായ ഒരു ലൈംഗികതക്കു ശേഷം ഒരു സ്ത്രീയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി നിങ്ങൾ പുരുഷുസ് ശ്രെദ്ധിച്ചിട്ടുണ്ടോ??
നിങ്ങൾ കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷവതിയായ ഒരു പെണ്ണായിരിക്കും അവൾ.
ലോകത്തെ മുഴുവൻ സ്നേഹിക്കാൻ ആവുന്ന പരിഗണിക്കാൻ കഴിയുന്ന പെണ്ണ്. സുന്ദരമായ ഒരു ലൈംഗികതക്കു ശേഷം
അവളുടെ പാർട്ണറിൽ ഏറ്റവും കൂടുതൽ വിശ്വാസം കണ്ടെത്തുന്ന ഒരുവളായി അവൾ മാറും.
എന്നോളം അവനു മറ്റൊന്നിലേക്കും ചുരുങ്ങാൻ ആവില്ലെന്നു അവൾക്കപ്പോൾ അറിയാനാവും.
വെറും കാമ ശമനമല്ലാത്ത, പരിഭവവും പിണക്കവും തമ്മിൽ കാതിൽ പറഞ്ഞ്, എനിക്ക് നീ വേണമെന്നും, നീയില്ലാതെ പറ്റില്ലെന്നും പിറുപിറുത്തു കൊണ്ടു അവൻ അവളുമായി രതിയിൽ ഏർപ്പെടുമ്പോൾ ഒരായിരം പ്രണയമുല്ലകൾ അവളിൽ പൂക്കും. അവയുടെ മണമേറ്റ് അവർ ഒരുപോലെ കാമത്താൽ ബന്ധിതരാവും. പരസ്പരം പുകഴ്ത്തി, വർണിച്ചു കൊണ്ടു
ലോകം മറന്നു അവർ അപ്പോൾ പ്രണയിതാക്കൾ ആകും. കിതച്ചും പലവിധ ശബ്ദത്തോടെ ആർത്തു വിളിച്ചും അവർ രാപകൽ ഇല്ലാതെ ആഘോഷിക്കും.
അവസാനമില്ലാത്ത രാവുകൾക്കായി പിന്നെയും പിന്നെയും തോൽവികൾ ഇല്ലാത്ത പോരാളികളെ പോലെ യുദ്ധം ചെയ്യും.
അവനിൽ അവൾ അടിമപ്പെടും.
പിന്നീട് എല്ലാവിധ വാശിയും ദേഷ്യവും അവളുടെ ഉള്ളിൽ നിന്നവൻ ഒഴുക്കിക്കളയും.
ലൈംഗികതയിൽ സംതൃപ്തി നേടാത്ത ഒരുവൾ അസഹിഷ്ണുതയോടെ ലോകത്തോട് പറയും എനിക്ക് നിങ്ങളാരും വേണ്ടെന്നു.
അത് പെണ്ണഹങ്കാരം അല്ല.
അവൾക്ക് നഷ്ടമായ ഇഷ്ട്ട പ്രണയമാണ്, ലൈംഗികതയാണ് അവളുടെ വികാര പ്രകടനങ്ങൾക്ക് കാരണം. അവൾ നിങ്ങളുടെ സഹതാപം അർഹിക്കുന്നു.











