NEWS
ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുന്നത് ആചാര്യധർമ്മം : ആത്മജവർമ്മ തമ്പുരാൻ
24/01/2026 11:55 AM IST
ചെറുകര സണ്ണിലൂക്കോസ്

വിദ്വേഷരഹിതവും, വിനയാന്വിതവുമായ ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുകയാണ് ഇന്നത്തെ ആചാര്യധർമ്മമെന്ന് ഭാഗവത പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ ആത്മജ വർമ്മ തമ്പുരാൻ അഭിപ്രായപ്പെട്ടു.
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവതാമൃത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിനയമാണ് ആചാര്യന്റെ മുഖമുദ്ര. വിവേകവും. സമൂഹത്തിൻ്റെ ദുഷ്പ്രവണതകളെ തിരുത്താനും സന്മാർഗത്തിലേക്ക് നയിക്കാനും ആചാര്യന് കഴിയണം.
ഗുരുകുല സമ്പ്രദായത്തിലൂടെ ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഋഷിവര്യന്മാരിൽ ഭൂരിപക്ഷവും ആത്മീയ ആചാര്യന്മാർ ആയിരുന്നു.
അവരാണ് ഭരണവർഗത്തിന്റെ അധികാര ദുർമേദസ് ബാധിച്ച പ്രവർത്തനങ്ങളെ തിരുത്താൻ സഹായിച്ചത്. ആധുനിക ആചാര്യന്മാരും സാമൂഹ്യ നന്മയുടെ പടയാളികൾ ആവണം - അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











