
ദോഹ : ഖത്തറിലെ അടൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂർ ഖത്തർ അലുംനി (സീകാ )വിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ACE ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 16 വെള്ളിയാഴ്ച്ച വുഖൈർ ആൽഫ കേംബ്രിഡ്ജ് സ്കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മുതലാകും ടൂർണമെന്റ് മത്സരങ്ങൾ നടക്കുക .
98.6 എഫ്. എം റേഡിയോ മലയാളം ഓഫീസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓ.കെ പരുമല, സിലിയോൺ സൊല്യൂഷൻസ് ജി.എം ശെൽവ കുമാരൻഎന്നിവർ ചേർന്ന് ടൂർണമെന്ന്റിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു . അലുമ്നി പ്രസിഡന്റ് ശ്രീനാഥ് പറമ്പത് , ജനറൽ സെക്രട്ടറി റിജോ റോയി , പ്രശാന്ത് മാത്യു , ഖത്തർ ബാഡ്മിന്റൺ അപേക്സ് ബോഡി വൈസ് പ്രസിഡന്റ് ജറാൾഡ് സൈമൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർക്ക്
10 മെയ് മുൻപായി പ്ലേ ബഡി അപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്കു 33939524/31679452 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .











