11:58pm 09 November 2026
NEWS
സീകാ ACE ബാഡ്മിന്റൺ ടൂർണമെന്റ് മെയ്‌ 16ന്
17/04/2025  06:27 PM IST
nila
സീകാ ACE ബാഡ്മിന്റൺ ടൂർണമെന്റ്  മെയ്‌ 16ന്

ദോഹ : ഖത്തറിലെ അടൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂർ ഖത്തർ അലുംനി (സീകാ )വിന്റെ  ആഭിമുഖ്യത്തിൽ പ്രഥമ ACE ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 16 വെള്ളിയാഴ്ച്ച വുഖൈർ ആൽഫ കേംബ്രിഡ്ജ് സ്കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മുതലാകും ടൂർണമെന്റ് മത്സരങ്ങൾ നടക്കുക .

98.6 എഫ്. എം റേഡിയോ മലയാളം ഓഫീസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓ.കെ പരുമല, സിലിയോൺ സൊല്യൂഷൻസ് ജി.എം ശെൽവ കുമാരൻഎന്നിവർ ചേർന്ന് ടൂർണമെന്ന്റിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു . അലുമ്നി പ്രസിഡന്റ് ശ്രീനാഥ് പറമ്പത് , ജനറൽ സെക്രട്ടറി റിജോ റോയി , പ്രശാന്ത് മാത്യു , ഖത്തർ ബാഡ്മിന്റൺ അപേക്സ് ബോഡി വൈസ് പ്രസിഡന്റ്‌ ജറാൾഡ് സൈമൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് 
10 മെയ്  മുൻപായി  പ്ലേ ബഡി അപ്ലിക്കേഷൻ വഴി  രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്കു 33939524/31679452 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img