08:15am 27 September 2026
NEWS
സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്കും പിതാവിനും ദാരുണാന്ത്യം
07/02/2026  06:24 AM IST
nila
സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്കും പിതാവിനും ദാരുണാന്ത്യം

കോഴിക്കോട്: കുത്തനെയുള്ള ഇറക്കത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച അപകടത്തിൽ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60)യും മകൾ ഫാത്തിമ നേഹ (19)യുമാണ് ദാരുണമായി മരണപ്പെട്ടത്.വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ്–എആർ ക്യാംപ് റോഡിനടുത്താണ് അപകടം നടന്നത്.

 ഇറക്കത്തിലൂടെ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ടതോടെ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴെയുള്ള വീട്ടുമുറ്റത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ശക്തമായ ഇടിയിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. പ്രദേശവാസികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img