07:55pm 18 April 2026
NEWS
പിതാവ് പിന്നിലേക്കെടുത്ത വാഹനമിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
14/05/2025  04:13 PM IST
nila
പിതാവ് പിന്നിലേക്കെടുത്ത വാഹനമിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

പിതാവ് പിന്നിലേക്കെടുത്ത വാഹനമിടിച്ച് ഒന്നര വയസുകാരി മരിച്ചു. കോട്ടയം അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ് - മെരിയ ജോസഫ് ദമ്പതികളുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ കുട്ടിയുടെ ശരീരത്തിൽ ടയർ തട്ടുകയായിരുന്നു. 

ഇന്നലെ വൈകിട്ട് 3.30നു ആയിരുന്നു അപകടം. പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.10നാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ  (15) രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img