02:47am 24 June 2026
NEWS
ഖത്തർ റാസ് ലഫാൻ പ്ലാന്റിലുണ്ടായ അപകടം: മരിച്ചവരിൽ ഒരു മലയാളി; പുറമേരി സ്വദേശി അർജുൻ ഇനി ഓർമ്മ
23/06/2026  04:21 PM IST
nila
ഖത്തർ റാസ് ലഫാൻ പ്ലാന്റിലുണ്ടായ അപകടം: മരിച്ചവരിൽ ഒരു മലയാളി; പുറമേരി സ്വദേശി അർജുൻ ഇനി ഓർമ്മ

 

ദോഹ: ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ഇന്ത്യക്കാരിൽ ഒരാൾ മലയാളി എന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് പുറമേരി വെള്ളൂർ സ്വദേശി അർജുൻ കെ. (30) ആണ് മരിച്ചത്.അപകടം നടന്ന
പ്ലാന്റിലെ സൂപ്പർവൈസറായിരുന്നു. പുറമേരിയിൽ തയ്യൽ ജോലി ചെയ്തുവരുന്ന കളരിയുള്ളതിൽ ബാബുവിന്റെ മകനാണ് അർജുൻ. സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേരാണ് മരിച്ചത്. സംഭവത്തിൽ 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img