05:18pm 06 September 2026
NEWS
മുണ്ടക്കയം ചിറ്റടി ഇടക്കുന്നം റോഡിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം.
29/08/2026  06:05 PM IST
സണ്ണി ലുക്കോസ്
മുണ്ടക്കയം ചിറ്റടി ഇടക്കുന്നം റോഡിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം.

യാത്രക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി വട്ടക്കാവ് പാലക്കാതടത്തിലാണ്സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്. സെൽഫ് സ്റ്റാർട്ട് തകരാറിലായ ബസ് റിവേഴ്സ് ഗിയറിലിട്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തിട്ടയ്ക്ക് താഴേക്ക് മറിയുകയായിരുന്നു.​അപകട സമയത്ത് ഡ്രൈവർ മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. ഇദ്ദേഹത്തിന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img