11:23am 03 February 2026
NEWS
കുസാറ്റിൽ അക്കാദമിക രചന ശില്പശാല
02/02/2026  05:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ അക്കാദമിക രചന ശില്പശാല

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിമൻസ് സ്റ്റഡീസ് സെന്റർ, മികച്ച ജേണലുകളിൽ പ്രബന്ധങ്ങൾ തയ്യാറാക്കുന്നതിനായി യുവ ഗവേഷകർ, അധ്യാപകർ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ എന്നിവർക്കുള്ള പരിശീലനം ലക്ഷ്യമിട്ട് ഫെബ്രുവരി 4-ന് അക്കാദമിക രചന ശില്പശാല സംഘടിപ്പിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ. ഐ. ടി) തിരുച്ചിറപ്പള്ളിയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. വി. കെ. കാർത്തിക ശില്പശാലയ്ക്ക് നേതൃത്വം നൽകും. രാവിലെ 10 മണിക്ക് കുസാറ്റ് സ്റ്റുഡന്റ് അമിനിറ്റി സെന്ററിലെ വിമൻസ് സ്റ്റഡീസ് സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി. സാമൂഹ്യശാസ്ത്രം, ഭാഷ, സാഹിത്യം, സ്ത്രീപഠനം തുടങ്ങിയ വിഷയങ്ങളിലെ സ്കോപ്പസ് ഇൻഡക്സ്ഡ് ജേണലുകൾ ശില്പശാലയിൽ പരിചയപ്പെടുത്തും.                                                
                                                                                                                                                                                          രജിസ്ട്രേഷൻ വിവരങ്ങൾക്കായി കുസാറ്റ് വെബ്സൈറ്റ് സന്ദർശിക്കുക: www.cusat.ac.in/news, ഫോൺ: 8547144644.
                                                                                                                                                                                    

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img