10:38pm 14 September 2026
NEWS
അക്കേഷ്യ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു
14/09/2026  09:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അക്കേഷ്യ  സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊച്ചി : ഓള്‍ കേരള ഇലക്ട്രോണിക് സെക്യൂരിറ്റി ആന്‍ഡ് സിസ്റ്റം ഇന്റഗ്രേറ്റേഴ്സ് അസോസിയേഷന്റെ (അക്കേഷ്യ) 2026-28 വര്‍ഷത്തേയ്ക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെ  വാര്‍ഷിക പൊതുയോഗം തിരഞ്ഞെടുത്തു. സഞ്ജയ് സനല്‍ (സംസ്ഥാന പ്രസിഡന്റ്), ദീപു ഉമ്മന്‍ (സംസ്ഥാന സെക്രട്ടറി), എം.പി. ലികേഷ് (സംസ്ഥാന ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വസനീയമായ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും വില്‍പ്പനാനന്തര സേവനങ്ങളും ആധുനിക സുരക്ഷാ സംവിധാനങ്ങളും ലഭ്യമാക്കാന്‍ സംഘടനയ്ക്ക് സാധിച്ചതായി പ്രസിഡന്റ് സഞ്ജയ് സനല്‍ പറഞ്ഞു. സംസ്ഥാനത്ത് സി.സി.ടി.വി ക്യാമറകളുടെ വിപുലമായ ഉപയോഗവും അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാ ഉപകരണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും കുറ്റകൃത്യങ്ങള്‍ വലിയ അളവില്‍ നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ദീപു ഉമ്മന്‍ വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img