NEWS
മെയ് മാസം സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നത് പതിനായിരത്തോളം പേർ.
23/05/2025 11:47 AM IST
ചെറുകര സണ്ണിലൂക്കോസ്

ഈ വർഷം 24,424 പേർ ആകെ വിരമിക്കുന്നതിൽ പകുതിയോളം പേരാണ് ഈ മാസം മാത്രം റിട്ടയർ ചെയ്യുന്നത്. തസ്തികയനുസരിച്ച് 15 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തർക്കും നൽകേണ്ടി വരിക.
ഇവർക്ക് ആനുകൂല്യം നൽകാൻ ഈ മാസവും അടുത്ത മാസവുമായി വേണ്ടിവരുന്നത് 3000 കോടിയോളം രൂപയാണ്.
ഇതിനായി 27നു പൊതുവിപണിയിൽ കടപ്പത്രമിറക്കി 2000 കോടി രൂപ സർക്കാർ കടമെടുക്കും.
ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയാണു പെൻഷൻ ആനുകൂല്യങ്ങൾ. ഇവ പതിവു പോലെ വിതരണം ചെയ്യുമെന്നു ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











