NEWS
അബ്ദുസലാം മോങ്ങത്തിന് സ്വീകരണം നൽകി: ദോഹയിൽ വിവിധ സ്ഥലങ്ങളിൽ പ്രഭാഷണം നടത്തും
17/04/2025 01:37 PM IST
nila

ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ (ഫനാർ) അതിഥിയായി ഖത്തറിൽ എത്തിയ പ്രശസ്ത ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ശൈഖ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫനാർ പ്രതിനിധികളുടെയും ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി .ഏപ്രിൽ 18 വെള്ളിയാഴ്ച മഗ്റിബ് നമസ്കാരത്തിന് ശേഷം ഫനാർഓഡിറ്റോറിയത്തിൽസംഘടിപ്പിക്കുന്നപരിപാടിയിൽ പ്രഭാഷണം നടത്തും. ഏപ്രിൽ 17ന് വ്യാഴാഴ്ച ഇഷാ നമസ്കാരത്തിന് ശേഷം ഈദ് ഗാഹ് മസ്ജിദ്ബിൻ മഹമൂദിലും, ഏപ്രിൽ 19ന് ശനിയാഴ്ച ഇഷാ നമസ്കാരത്തിന് ശേഷം നുഐജയിലെ അലി ബിൻ അലി മസ്ജിദിലും
അബ്ദുൽ സലാം മോങ്ങം പ്രഭാഷണങ്ങൾ നടത്തും.
ദോഹയിലെ മുഴുവൻ മലയാളിസഹോദരങ്ങളെയും ഈ പ്രഭാഷണ പരമ്പരകളിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











