05:11am 12 November 2026
NEWS
അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ അന്തരിച്ചു; ഖത്തറിന് പ്രമുഖ നയതന്ത്രജ്ഞനെയും ഊർജ്ജ മേഖലയിലെ ദീർഘദർശിയെയും നഷ്ടമായി
28/05/2026  11:20 AM IST
NILA
അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ അന്തരിച്ചു; ഖത്തറിന് പ്രമുഖ നയതന്ത്രജ്ഞനെയും ഊർജ്ജ മേഖലയിലെ ദീർഘദർശിയെയും നഷ്ടമായി

​ദോഹ: ഖത്തർ മുൻ ഉപപ്രധാനമന്ത്രിയും മുൻ ഊർജ്ജ-വ്യവസായ മന്ത്രിയുമായിരുന്ന  അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ (74) അന്തരിച്ചു. ഖത്തറിന്റെ ആധുനിക ഊർജ്ജ മേഖലയുടെ ശില്പികളിൽ പ്രമുഖനായിരുന്ന അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്.1972-ൽ ധനകാര്യ-പെട്രോളിയം മന്ത്രാലയത്തിലൂടെയാണ് അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
1992ൽ ഊർജ്ജ-വ്യവസായ മന്ത്രിയായതിനെ തുടർന്ന്  ഖത്തറിന്റെ പ്രകൃതിവാതക (LNG) മേഖലയുടെ വികസനത്തിന് ഈ കാലയളവിൽ അദ്ദേഹം ശക്തമായ അടിത്തറയിട്ടു.
2011 വരെമന്ത്രിസ്ഥാനം നിലനിർത്തിക്കൊണ്ടുതന്നെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു.2015  നവംബറിൽ ഊർജ്ജം, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ട് സ്വതന്ത്ര ലാഭരഹിത സംഘടനയായ 'അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ ഇന്റർനാഷണൽ ഫൗണ്ടേഷൻ' സ്ഥാപിച്ചു.
കേവലം രാഷ്ട്രീയ-ഭരണ മേഖലകളിൽ മാത്രമല്ല, ഖത്തറിന്റെ കായികരംഗത്തും അദ്ദേഹം വലിയ മുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രമുഖ കായിക ക്ലബ്ബായ അൽ സദ്ദ് ക്ലബ്ബിന്റെ (Al Sadd Club) സ്ഥാപകരിലൊരാളും മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം.ദൈവവിധിയിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട്, അൽ സദ്ദ് ക്ലബ്ബിന്റെ ആത്മീയ പിതാവും മുൻ പ്രസിഡന്റും സ്ഥാപകരിലൊരാളുമായ അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയയുടെ വിയോഗത്തിൽ ഞങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സർവ്വശക്തനായ ദൈവം അദ്ദേഹത്തിന് കാരുണ്യം നൽകി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഈ വിയോഗം താങ്ങാനുള്ള കരുത്ത് നൽകട്ടെയെന്ന് 
അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അൽ സദ്ദ് ക്ലബ്ബ് എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഖത്തറിലെ പ്രമുഖ  വിവിധ മാധ്യമങ്ങളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.ഖത്തറിലെ 
മലയാളിസമൂഹവുമാമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ മുൻ ഐ എസ് സി പ്രസിഡന്റ് ഡോ : മോഹൻ തോമസ് ഉൾപെടുയുള്ളവരുമായിരിഅടുത്തബന്ധമുണ്ടായിരുന്നു.കേരളത്തിൽ നിന്നുള്ള ആത്മീയനേതാക്കളും മാധ്യമ മേധാവികളും ഖത്തർ സന്ദർശിച്ചവേളയിൽ 
അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയയുമായി 
കൂടിക്കാഴ്ചയൊരുക്കിയവേളകൾ മുതിർന്ന മാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരപ്പറ്റ അനുസ്മരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img