09:30pm 04 August 2026
NEWS
അബ്ദുൽ റഷീദ് മുസ്‌ലിയാർക്ക് സ്വീകരണം നൽകി
03/08/2026  10:48 AM IST
nila
അബ്ദുൽ റഷീദ് മുസ്‌ലിയാർക്ക് സ്വീകരണം നൽകി


ദോഹ: ഹൃസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ  വില്ല്യാപ്പള്ളി മസ്ജിദ് അബൂബക്കർ സിദീഖ്(കുന്നോത്ത് പള്ളി) ഇമാമും കോട്ടമുക്ക് മദ്രസ്സ അധ്യാപകനുമായ അബ്ദുൽ റഷീദ് മുസ്‌ലിയർക്ക് മസ്ജിദ് അബൂബക്കർ സിദ്ദീഖ് ഖത്തർ കമ്മിറ്റി സ്വീകരണം നൽകി.
ഖത്തർ പറമ്പിൽ പള്ളി പ്രസിഡന്റ് ഇ. എം. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങ് വി.എം.ജെ ഖത്തർ പ്രസിഡന്റ് അബ്ദുൽനാസർ നീലിമ ഉദ്ഘാടനം ചെയ്തു.
വി.എം.ജെ ഉപദേശക സമിതി ചെയർമാൻ പി. വി. എ. നാസർ മുഖ്യ പ്രഭാഷണം നടത്തി , ദാറുൽ ഉലൂം മദ്രസ്സ പ്രസിഡന്റ്‌ കെ. എം. നാസർ ഉപഹാരം സമർപ്പണം നടത്തി , ഫൈസൽ ആരോമ, പി. പി. നാസർ, ജാഫർ മേയന, ഫൈസൽ എം.ടി., നസീർ പി.പി.കെ.ഫൈസൽ കെ എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മറുപടി പ്രസംഗം നടത്തിയ അബ്ദുൽ റഷീദ് മുസ്‌ലിയാർ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തുകയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. കരീം താനി സ്വാഗതം ആശംസിച്ച ചടങ്ങിൽ റാഷിദ് കുന്നോത്ത് നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img