
ദോഹ: ഹൃസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ വില്ല്യാപ്പള്ളി മസ്ജിദ് അബൂബക്കർ സിദീഖ്(കുന്നോത്ത് പള്ളി) ഇമാമും കോട്ടമുക്ക് മദ്രസ്സ അധ്യാപകനുമായ അബ്ദുൽ റഷീദ് മുസ്‌ലിയർക്ക് മസ്ജിദ് അബൂബക്കർ സിദ്ദീഖ് ഖത്തർ കമ്മിറ്റി സ്വീകരണം നൽകി.
ഖത്തർ പറമ്പിൽ പള്ളി പ്രസിഡന്റ് ഇ. എം. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങ് വി.എം.ജെ ഖത്തർ പ്രസിഡന്റ് അബ്ദുൽനാസർ നീലിമ ഉദ്ഘാടനം ചെയ്തു.
വി.എം.ജെ ഉപദേശക സമിതി ചെയർമാൻ പി. വി. എ. നാസർ മുഖ്യ പ്രഭാഷണം നടത്തി , ദാറുൽ ഉലൂം മദ്രസ്സ പ്രസിഡന്റ് കെ. എം. നാസർ ഉപഹാരം സമർപ്പണം നടത്തി , ഫൈസൽ ആരോമ, പി. പി. നാസർ, ജാഫർ മേയന, ഫൈസൽ എം.ടി., നസീർ പി.പി.കെ.ഫൈസൽ കെ എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മറുപടി പ്രസംഗം നടത്തിയ അബ്ദുൽ റഷീദ് മുസ്‌ലിയാർ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തുകയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. കരീം താനി സ്വാഗതം ആശംസിച്ച ചടങ്ങിൽ റാഷിദ് കുന്നോത്ത് നന്ദി രേഖപ്പെടുത്തി.











