
കോഴിക്കോട്: അബേറ്റ് എഎസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നേത്ര ചികിത്സാ ശൃംഖലയായ അബേറ്റ് കണ്ണാശുപത്രി കേരളത്തില്‍ ആദ്യമായി അല്‍ക്കോണ്‍ വിഷന്‍ സ്യൂട്ട് (എവിഎസ്) അവതരിപ്പിച്ചു. നേത്രചികിത്സയുടെ രോഗനിര്‍ണയം മുതല്‍ ശസ്ത്രക്രിയയും ശസ്ത്രക്രിയാനന്തര പരിചരണവും വരെ - ഡിജിറ്റല്‍ രീതിയില്‍ ഏകീകരിക്കുന്ന സമഗ്ര സംവിധാനമാണിത്.
കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചിരിക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ നേത്ര ചികിത്സാരംഗത്ത് അതി നൂതനമായ സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗനിര്‍ണയം മുതല്‍ ചികിത്സയും ശസ്ത്രക്രിയാനന്തര പരിചരണവും വരെ മുഴുവന്‍ നേത്രചികിത്സയും പുതുക്കി നിര്‍വചിക്കുകയാണ് തങ്ങളെന്നും ലോകോത്തര സാങ്കേതികവിദ്യകള്‍ രോഗികള്‍ക്ക് ലഭ്യമാക്കുകയും പുതിയ തലമുറ നേത്രവിദഗ്ധരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ നിക്ഷേപത്തിന്റെ ലക്ഷ്യമെന്നും ചെയര്‍മാന്‍ ഡോ. ശംസുദ്ധീന്‍ അരിക്കുഴിയില്‍ പറഞ്ഞു.
എവിഎസ് സംവിധാനം തിമിര ശസ്ത്രക്രിയയുടെ - രോഗനിര്‍ണ്ണയം മുതല്‍, സര്‍ജറി പ്ലാനിംഗ്, ഓപ്പറേഷന്‍ തിയേറ്റര്‍ വിഷ്വലൈസേഷന്‍, സര്‍ജറിക്ക് ശേഷമുള്ള പരിചരണം വരെ; എല്ലാം ഒരേ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഏകീകരിക്കുന്നു. ഇതിലൂടെ ശസ്ത്രക്രിയയിലെ കൃത്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയും രോഗികളുടെ ചികിത്സാഫലങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എവിഎസ് സിസ്റ്റത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നായ 3D വിഷ്വലൈസേഷന്‍ സിസ്റ്റം ശസ്ത്രക്രിയയ്ക്കിടെ മികച്ച ദൃശ്യവൈവിധ്യവും കൂടുതല്‍ വ്യക്തതയും നല്‍കുന്നു. ഇതിലൂടെ ശസ്ത്രക്രിയയുടെ കൃത്യത വര്‍ധിക്കുകയും ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിയും. ഇതോടൊപ്പം, എഡിഐ ഡിജിറ്റല്‍ സര്‍ജിക്കല്‍ പ്ലാനിംഗ് പ്ലാറ്റ്‌ഫോം ശസ്ത്രക്രിയയ്ക്ക് മുന്‍പുള്ള പ്ലാനിംഗ് കൃത്യവുമാക്കുന്നു. രോഗിയുടെ അവസ്ഥയെ അടിസ്ഥാനമാക്കി കൂടുതല്‍ വ്യക്തിഗത ശസ്ത്രക്രിയാ പ്ലാനിംഗ് തയ്യാറാക്കാന്‍ ഇതിലൂടെ സാധിക്കും.
തിമിരം, ഗ്ലോക്കോമ ശസ്ത്രക്രിയകളില്‍ കൂടുതല്‍ കൃത്യവും കാര്യക്ഷമവും രോഗി കേന്ദ്രീകൃതവുമായ പരിചരണം സാധ്യമാക്കി ഈ മേഖലയിലെ ഒരു സുപ്രധാന സാങ്കേതിക വഴിത്തിരിവിന് എവിഎസിന്റെ അവതരണം വഴിയൊരുക്കുന്നു. ഇത് ആശുപത്രിയെ നേത്രചികിത്സയില്‍ മികവിന്റെ കേന്ദ്രമായി കൂടുതല്‍ ശക്തിപ്പെടുത്തുകയും മെഡിക്കല്‍ പരിശീലനത്തിന് സഹായകമാകുകയും ചെയ്യും.
ലോകോത്തരവും സാങ്കേതികവിദ്യാധിഷ്ഠിതവും ധാര്‍മ്മികവുമായ നേത്ര പരിചരണം നല്‍കുക എന്ന അബേറ്റിന്റെ വിഷന്‍ നേടിയെടുക്കുന്നതിന്റെ ഒരു ഭാഗം കൂടെയാണ് ഈ സംരംഭം. എവിഎസ് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ നേത്ര ചികിത്സ രംഗത്ത് പരിചയപെടുത്തുന്നതിലൂടെ, ക്ലിനിക്കല്‍ കൃത്യത വര്‍ദ്ധിപ്പിക്കാനും രോഗികളുടെ സംതൃപ്തി മെച്ചപ്പെടുത്താനും നേത്രചികിത്സയില്‍ പുതിയ മാതൃക സൃഷ്ഠിക്കാനും, ഇന്ത്യയിലേക്ക് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട പരിചരണ നിലവാരം കൊണ്ടു വരാനും അബേറ്റ് ലക്ഷ്യമിടുന്നു.











