08:40pm 09 November 2026
NEWS
ആയിരങ്ങൾക്ക് സായൂജ്യമേകി മുടിക്കൽ ആണ്ട് നേർച്ച സമാപിച്ചു
10/06/2025  04:26 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആയിരങ്ങൾക്ക് സായൂജ്യമേകി മുടിക്കൽ ആണ്ട് നേർച്ച സമാപിച്ചു
HIGHLIGHTS

ചരിത്രപ്രസിദ്ധമായ മുടിക്കൽ മാടവന അബൂബക്കർ മുസ്ലിയാരുടെ അമ്പത്തിമൂന്നാമത് ആണ്ട് നേർച്ചക്ക് സമാപനം കുറിച്ച് നടന്ന അന്നദാന വിതരണം ഉദ്ഘാടനം പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ബാപ്പു മുസ്ലിയാർ ഏലംകുളം കോട്ടക്കൽ അൽ ബഹർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എംപി മൊയ്തീൻ ഹാജിക്ക് നൽകി നിർവഹിക്കുന്നു. ആണ്ട് നേർച്ച കമ്മറ്റി ചെയർമാൻ എം എ മൻസൂർ ഹാജി മാടവന പി എച്ച് ഖാലിദ് മുഹമ്മദാലി അൻവരി പൊട്ടച്ചിറ, അഷറഫ് ചീര കാട്ടിൽ, മീരാൻ മൗലവി രണ്ടാർക്കര ,കെ എം നാസർ തുടങ്ങിയവർ സമീപം.

പെരുമ്പാവൂർ നാടിൻറെ നാനാ ദിക്കുകളിൽ നിന്നും ഒഴുകിയെത്തിയ ആയിരക്കണക്കിന് വിശ്വാസികൾക്ക് ആത്മീയ സായൂജ്യമേകി ചരിത്രപ്രസിദ്ധമായ മാടവന അബൂബക്കർ മുസ്ലിയാരുടെ അമ്പത്തിമൂന്നാമത് ഭക്തിനിർഭരമായ ആണ്ട് നേർച്ച സമാപിച്ചു.

ആണ്ട് നേർച്ചയുടെ അനുബന്ധിച്ച് നടന്ന സമൂഹ പ്രാർത്ഥനക്ക് പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകി.

രാവിലെ മുതൽ നടന്ന ഖത്തമുൽ ഖുർആൻ, ദിക്റ് ഹൽക്ക ,സ്വലാത്ത്, മൗലൂദ് പാരായണം എന്നിവയ്ക്ക് വെസ്റ്റ് മുടിക്കൽ ചീഫ് ഇമാം പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ സുഫിയാൻ ബാഖവി നേതൃത്വം നൽകി.
തുടർന്ന് നടന്ന അന്നദാന വിതരണം ഉദ്ഘാടനം ബാപ്പു മുസ്ലിയാർ ഏലംകുളം അൽ ബഹർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എംപി മൊയ്തീൻ ഹാജി കോട്ടക്കലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. എം എ മൻസൂർ ഹാജി മാടവന അധ്യക്ഷത വഹിച്ചു.
അഡ്വക്കേറ്റ് മുഹമ്മദ് ഫൈസി ഓണംപിള്ളി , 
മുഹമ്മദ് ഹസനി കാട്ടാമ്പള്ളി, മുഹമ്മദാലി അൻവരി പൊട്ടച്ചിറ ഉസ്മാൻ അഹസനി, നൗഷാദലി മാടവന , പി എച്ച് ഖാലിദ്, റഫീഖലി മാടവന , ടി ബി ഹസൈനാർ, സയ്യിദ് പി എ സീതി കോയ തങ്ങൾ, ഹാരിസ് മറ്റപ്പിള്ളി അഷ്റഫ് ചീരക്കാട്ടിൽ, ടി എം സാദിക്ക്, സി അന്ത്രു ഹാജികെല്ലൂർ, അലി ബ്രാൻ വയനാട് എംപി മൊയ്തീൻ  കുഞ്ഞുട്ടി വേങ്ങര, രണ്ടാർക്കര മീരാൻ മൗലവി,  മാടവന അബൂബക്കർ മുസ്ലിയാർ റിലീഫ് സെൽ ജനറൽ സെക്രട്ടറി കെ എം നാസർ, മദ്രസ മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സി കെ സിയാദ് ചെമ്പറക്കി തുടങ്ങിയ ആത്മീയ സാമൂഹ്യ സാംസ്കാരിക  മേഖലയിലുള്ളവർ വിവിധ പരിപാടികളിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img