01:12pm 10 November 2026
NEWS
'എന്റെ അമ്മയുടെ സിന്ദൂരം മായിച്ച തീവ്രവാദത്തിന് ഇതാണ് മറുപടി'; അഭിമാനമെന്ന് പഹൽ​ഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ
07/05/2025  08:38 AM IST
nila
എന്റെ അമ്മയുടെ സിന്ദൂരം മായിച്ച തീവ്രവാദത്തിന് ഇതാണ് മറുപടി; അഭിമാനമെന്ന് പഹൽ​ഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ

'എൻറെ അമ്മയുടെ സിന്ദൂരം മായിച്ച തീവ്രവാദത്തിന് ഇതാണ് മറുപടിയെന്ന പ്രതികരണവുമായി പഹൽ​ഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി. പഹൽ​ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു യുവതി. രാജ്യം തിരിച്ചടി നൽകിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും ആരതി പറഞ്ഞു. നിഷ്കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുന്ന ഭീകരാവാദത്തിന് ഇങ്ങനെ വേണം മറുപടി നൽകേണ്ടതെന്നും ഈ വാർത്ത കേൾക്കാനായാണ് കാത്തിരുന്നതെന്നും ആരതി പറഞ്ഞു. 

'എൻറെ അമ്മയുടേതുൾപ്പടെ നിരവധി സ്ത്രീകളുടെ സിന്ദൂരം മായിച്ച ഭീകരവാദികൾക്ക്, എന്നെപ്പോലെ പലമക്കളുടെയും മുന്നിൽ വച്ച് അച്ഛനെ കൊന്ന, സഹോദരിയുടെ മുന്നിൽ വച്ച് സഹോദരനെ കൊന്ന ഈ തീവ്രവാദത്തിന് ഇതിൽപ്പരം ഇതിനെക്കാൾ കൃത്യമായ മറുപടിയോ, പേരോ ഇല്ലെന്നും ആരതി പറഞ്ഞു. ഇതാണ് മറുപടി. ഇങ്ങനെ തന്നെ തിരിച്ചടിക്കണം.- ആരതി പറഞ്ഞു. ഹിമാൻഷിക്കും ഈ തിരിച്ചടി ആശ്വാസമാകുമെന്നും ആരതി  കൂട്ടിച്ചേർത്തു. 

ആരതിയുടെ പിതാവ് രാമചന്ദ്രൻ ഉൾപ്പടെ 26 പേരുടെ ജീവനാണ് പഹൽഗാമിൽ ഭീകരവാദികൾ എടുത്തത്. ബൈസരൺവാലിയിൽ എത്തിയ വിനോദസ‍ഞ്ചാരികളെ നിഷ്കരുണം ഭീകരവാദികൾ പേര് ചോദിച്ച് വകവരുത്തുകയായിരുന്നു. ആക്രമണം നടന്ന് പതിനഞ്ചാംനാൾ ഇന്ത്യ പാക് അധീനകശ്മീരിലെയും പാകിസ്ഥാനിലെയും  ഭീകരത്താവളങ്ങൾ തകർത്താണ് ഇന്ത്യയുടെ മറുപടി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img