01:50am 18 January 2026
NEWS
ആർദ്രം
10/12/2025  04:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആർദ്രം

രു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ്  ദുഃഖത്തിന്റെയും കുറ്റബോധത്തിന്റെയും ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആർദ്രം എന്ന ഈ ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. കുടുംബത്തിന്റെ സന്തോഷവും ശക്തിയും  ആയിരുന്ന ഏക മകന്റെ ഹൃദയഭേദകമായ വേർപാടിൽ തകർന്ന ഒരു അമ്മയുടെയും സഹോദരിയുടെയും ദുരവസ്ഥയും, അപ്രതീക്ഷിതമായുണ്ടായ ആ ദുരന്തത്തിന് ഉത്തരവാദി കൂടിയായ  ഒരു നായ, ദുഃഖിതയായ അമ്മയിൽ നിന്ന് മാപ്പ് തേടി അവരുടെ വീട്ടിലേക്ക് വരുന്ന വികാരനിർഭരമായ കഥയാണ് ആർദ്രം പറയുന്നത്.ശ്രീജിത്ത്‌ വി വി കഥയും തിരക്കഥയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ആർദ്രത്തിന്റെ നിർമ്മാതാവ് ലക്ഷ്മി ശ്രീജിത്താണ്. നിരവധി സിനിമകൾക്കു ക്യാമറ ചലിപ്പിച്ച വിപിൻ ചന്ദ്രനാണ് ഇപ്പോൾ യൂട്യൂബ്യിൽ ട്രെൻഡായ ഈ ഷോർട്ഫിലിമിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് സ്കോറും സോങ്ങും അഭിജിത് രവികുമാറിന്റേതാണ്. അഭിരാം രവികുമാർ ലിറിക്‌സും റബീഷ് ബി ർ ഓഡിയോഗ്രഫിയും നിർവഹിച്ചിരിക്കുന്നു. ആലാപനം അനുശ്രീ അനിൽകുമാറിന്റേതാണ്. അതിഗംഭീര പ്രകടനം കാഴ്ചവച്ച ചിൽ എന്ന നായ ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. എക്കോ എന്ന സിനിമയിൽ നായകളെ പരിശീലിപ്പിച്ച ജിജേഷ്, ഷാജി ബാലരാമപുരം എന്നിവരാണ് ആർദ്രത്തിലെ ചില്ലിന്റെയും പരിശീലകർ. അമ്മ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് നിരവധി സീരിയലുകളിൽ ജനങ്ങളുടെ പ്രിയതാരമായി വന്ന വിജയകുമാരിയാണ്. കുര്യൻ, അശ്വതി, രാജിക തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ശിവനന്ദു പിക്ചർസ് എന്ന യൂട്യൂബ് ചാനലിൽ ആർദ്രം വിജയകരമായി സ്ട്രീമിങ് തുടരുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img