10:25am 12 August 2026
NEWS
അടിവസ്ത്രം മാത്രം ധരിച്ച് ജനങ്ങളുടെ അപേക്ഷ പരിഗണിച്ച് എഎപി എംഎൽഎ; ഡൽഹിയിൽ വിവാദം
12/08/2026  08:09 AM IST
nila
അടിവസ്ത്രം മാത്രം ധരിച്ച് ജനങ്ങളുടെ അപേക്ഷ പരിഗണിച്ച് എഎപി എംഎൽഎ; ഡൽഹിയിൽ വിവാദം

ന്യൂഡൽഹി: അടിവസ്ത്രം മാത്രം ധരിച്ച് മണ്ഡലത്തിലെത്തിയ ജനങ്ങളുടെ അപേക്ഷകൾ പരിഗണിച്ച ആം ആദ്മി പാർട്ടി എംഎൽഎ വിവാദത്തിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അനിൽ ഝായുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബനിയനും ഷോർട്സും മാത്രം ധരിച്ച് കസേരയിൽ ഇരുന്ന് സ്ത്രീകളുടെ അപേക്ഷകൾ പരിശോധിക്കുകയും ഒപ്പിട്ട് നൽകുകയും ചെയ്യുന്ന എംഎൽഎയുടെ വിഡിയോയാണ് പുറത്തുവന്നത്. ഡൽഹി സർക്കാർ സ്ത്രീകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അനിൽ ഝാ പരിഗണിച്ചത്.

വിഡിയോ പുറത്തുവന്നതിന് പിന്നാലെ എംഎൽഎയുടെ വസ്ത്രധാരണത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നിയമസഭയിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സ്ത്രീകൾ അപേക്ഷയുമായി എത്തുമ്പോൾ ജനപ്രതിനിധി മാന്യമായ വസ്ത്രം ധരിക്കേണ്ടതായിരുന്നുവെന്നും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിൽ ഝായുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും രേഖാ ഗുപ്ത ആവശ്യപ്പെട്ടു. നിയമസഭയ്ക്കുള്ളിലും എംഎൽഎ മോശം ആംഗ്യങ്ങൾ കാണിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നും അവർ ആരോപിച്ചു.

എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ അനിൽ ഝാ നിഷേധിച്ചു. താൻ മോശം ആംഗ്യങ്ങൾ കാണിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള സംഭവമുണ്ടായിട്ടുണ്ടെങ്കിൽ നിയമസഭയിലെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img