
ബോളിവുഡ് താരം ആമിർ ഖാനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരു സൂപ്പർഹീറോ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇപ്പോൾ ആ ചിത്രം ഉപേക്ഷിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 'കൂലി' എന്ന ചിത്രത്തിലെ ആമിർഖാന്റെ പ്രകടനത്തിന് ലഭിച്ച നെഗറ്റീവ് റിപ്പോർട്ടുകളാണ് ഇതിന് കാരണമെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതല്ല ലോകേഷ് കനഗരാജിന്റെ പ്രവർത്തന ശൈലിയോട് ആമിർ ഖാന് അനുസരിച്ച് പോകാൻ സാധിക്കില്ല എന്ന കാരണത്തിനാലും, 'കൂലി'യിൽ തന്നെ തെറ്റായി ചിത്രീകരിച്ചു എന്നുള്ള കാരണത്തിനാലുമാണത്രെ ആമിർ ഖാൻ ഈ ചിത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 'കൂലി' പ്രതീക്ഷിച്ചത് പോലെ വിജയിക്കാതെ പോയ സാഹചര്യത്തിൽ ഇങ്ങിനെയുള്ള വാർത്തകളും ഇപ്പോൾ പ്രചരിച്ച് വരുന്നതിനെ തുടർന്ന് ലോഗേഷ് കനകരാജ് വളരെയധികം വിഷമത്തിലാണത്രെ!
Photo Courtesy - Google