
വി കെ സുഭാഷിൻ്റെ ഷോര്‍ട്ട് ഫിലിംസ് ആന്‍ഡ് ഡോക്യുമെന്ററി ഫെസ്റ്റിവല്‍ എ .വി അനൂപ് ഉദ് ഘാടനം ചെയ്യുന്നു. എം.എ ബാലചന്ദ്രൻ, കവിയൂർ ശിവപ്രസാദ്,ജസ്റ്റിസ് സുകുമാരൻ, പൗളി വത്സൻ,ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ, വി.കെ സുഭാഷ് എന്നിവർ സമീപം
കൊച്ചി : സാമ്പത്തിക ലാഭം നോക്കിയല്ല താൻ ഷോർട്ട് ഫിലിമുകളും ഡോക്യൂമെന്ററികളും നിർമ്മിക്കുന്നതെന്നും സാമൂഹിക പ്രതിബദ്ധതയുള്ളതും മികച്ച സന്ദേശങ്ങൾ ഉള്ളതുമായ മനോഹരമായ ഷോർട്ട് ഫിലിമുകളും ഡോക്യൂമെന്ററികളുമാണ് വി കെ സുഭാഷിന്റെതെന്നും എ. വി. അനൂപ് പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്ററും ചാവറ ഫിലിം സ്‌കൂളും സംഘടിപ്പിച്ച, നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള വി കെ സുഭാഷ് സംവിധാനം ചെയ്‌ത ഷോർട്ട് ഫിലിം, ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിർമ്മാതാവും മെഡിമിക്സ് മാനേജിംഗ് ഡയറക്ടറുമായ എ വി.അനൂപ്. വി കെ സുഭാഷ് സംവിധാനം ചെയ്ത്, ദി ഗ്രീൻ മാൻ, ഫീമെയിൽ ഡോഗ്, 16 എം.എം സ്റ്റോറീസ്, അകലെയാണെങ്കിലും, ശില്പ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ചടങ്ങിൽ "ക്രീയേറ്റീവ് ജീനിയസ് പ്രൊഡ്യൂസർ " അവാർഡ് ശ്രീ. എ വി. അനൂപിന് ഫാ. അനിൽ ഫിലിപ്പും , ബാലകൃഷ്ണ കാമത്ത് മെമ്മോറിയൽ അവാർഡ് കവിയൂർ ശിവപ്രസാദിന് ജസ്റ്റിസ് കെ സുകുമാരനും നൽകി., ഭൂമിമിത്ര അവാർഡ് മരണാനന്തര ബഹുമതിയായി കല്ലൂർ ബാലന് വേണ്ടി ബാലേട്ടൻ്റെ മക്കൾക്കും സമർപ്പിച്ചു..വി കെ സുഭാഷിനെ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് പൊന്നാടയണിയിച്ചു ആദരിച്ചു. ജസ്റ്റിസ് കെ. സുകുമാരൻ ,പ്രശസ്ത സംവിധായകൻ കവിയൂർ ശിവപ്രസാദ്,ചാവറ കൾച്ചറൽ സെന്റര് ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ.,ചാവറ ഫിലിം സ്കൂൾ അക്കാദമിക് ഹെഡ് പ്രജേഷ്സെൻ, നടി പൗളി വത്സൻ, എം. എ ബാലചന്ദ്രൻ, ഞാറക്കൽ ശ്രീനി, അനിൽ പ്ലാവിയൻസ് തുടങ്ങിയവർ പ്രസംഗിച്ചു .
Photo Courtesy - Google








