01:22am 06 September 2026
NEWS
ചിന്മയ യുവകേന്ദ്ര ചെങ്ങന്നൂറിന്റെ നേതൃത്വത്തിൽ യുവജന ശില്പശാല സംഘടിപ്പിച്ചു
20/08/2025  03:48 PM IST
nila
ചിന്മയ യുവകേന്ദ്ര ചെങ്ങന്നൂറിന്റെ നേതൃത്വത്തിൽ യുവജന ശില്പശാല സംഘടിപ്പിച്ചു

 

ചെങ്ങന്നൂർ: ചിന്മയ യുവകേന്ദ്ര ചെങ്ങന്നൂറിന്റെ നേതൃത്വത്തിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം) യൂണിറ്റുമായി(യൂണിറ്റ് നമ്പർ:184,338,559) ചേർന്ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂരിൽ കോളേജ് വിദ്യാർഥികൾക്കായി "ഐ ട്രാൻസ്‌ഫോർമ് ഇന്ത്യ ട്രാൻസ്‌ഫോർമ്" എന്ന വിഷയത്തെ ആധാരമാക്കി സംഘടിപ്പിച്ച
യുവജന ശില്പശാല ചിന്മയവിദ്യാലയ കോയമ്പത്തൂർ സ്പിരിച്വൽ മെന്ററും ചിന്മയ യുവകേന്ദ്ര നാഷണൽ കൗൺസിൽ മെമ്പറുമായ
ബ്രഹ്മചാരി വിഘ്നേഷ് ചൈതന്യജി ഉദ്ഘാടനം നിർവഹിച്ചു. 
ചെങ്ങന്നൂർ ചിന്മയ വിദ്യാലയ & ചിന്മയ മിഷൻ സ്പിരിച്വൽ മെന്റർ ബ്രഹ്മചാരി നിഖിൽജി അധ്യക്ഷനായ ചടങ്ങിൽ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിജു കൃഷ്ണൻ 
 സ്വാഗതവും എൻ എസ് എസ് യൂണിറ്റ് 184 വോളന്റീർ സെക്രട്ടറി ശ്രീദേവി ആർ പി നന്ദിയും രേഖപ്പെടുത്തി. ബ്രഹ്മചാരി വിഘ്നേഷ് ചൈതന്യജിയുടെ നേതൃത്വത്തിൽ നടന്ന ആലോചനാപ്രേരകമായ
ക്ലാസുകളും, രസകരമായ നിരവധി കളികളും, വിഡിയോ ഷോയും, വിനോദപ്രവർത്തനങ്ങളും അടങ്ങിയ ശില്പശാല ഏവർക്കും അതിവ ഹൃദ്യമായി അനുഭവപ്പെട്ടു.
ആത്മവിശ്വാസത്തോടെ
അവനവന്റെ കഴിവുകൾ തിരിച്ചറിഞ്ഞു, മനസിനെ സംസ്കരിച്ചു ഉയർത്തി എഞ്ചിനീയറിങ് രംഗത്ത് ക്രീയേറ്റീവ് ആശയങ്ങളിലൂടെ പുതിയ ലോക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, അങ്ങനെ ഭാരത വികസനത്തിന് സംഭാവനകൾ നൽകാൻ ഓരോ എഞ്ചിനീയറിങ് വിദ്യാർത്ഥിക്കും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൻ എസ് എസ് യൂണിറ്റ്:184,338,559 കളുടെ വളണ്ടിയർ സെക്രട്ടറിമാർ പരിപാടികൾ ഏകോപിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.