06:55pm 05 September 2026
NEWS
ചിന്മയ യുവകേന്ദ്ര ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ ക്രിസ്തു ജ്യോതി കോളേജിൽ യുവജന ശില്പശാല സംഘടിപ്പിച്ചു
18/08/2025  07:19 PM IST
nila
ചിന്മയ യുവകേന്ദ്ര ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ ക്രിസ്തു ജ്യോതി കോളേജിൽ യുവജന ശില്പശാല സംഘടിപ്പിച്ചു

ചെങ്ങന്നൂർ:ചിന്മയ യുവകേന്ദ്ര ചെങ്ങന്നൂറിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജ്, എസ് ബി കോളേജ് എന്നിവിടങ്ങളിലെ എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം) യൂണിറ്റുകളുടെയും യൂ ബി ഐ(ഉന്നത് ഭാരത് അഭിയാൻ)യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജിൽ കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച യൂത്ത് ക്യാമ്പ് ക്രിസ്തു ജ്യോതി കോളേജ് പ്രിൻസിപ്പൽ 

റവ ഡോ. ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു. ചിന്മയ സേവ ട്രസ്റ്റ്‌ കേരള ചീഫ് സേവകും ചിന്മയ വിശ്വവിദ്യാപീഠം ട്രസ്റ്റയുമായ 
ആർ സുരേഷ് മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചിന്മയവിദ്യാലയ കോയമ്പത്തൂർ സ്പിരിച്വൽ മെന്ററും ചിന്മയ യുവകേന്ദ്ര നാഷണൽ കൗൺസിൽ മെമ്പറുമായബ്രഹ്മചാരി വിഘ്നേഷ് ചൈതന്യജി ക്ലാസുകൾക്കു നേതൃത്വം നൽകി.
ചിന്മയ വിദ്യാലയ ചെങ്ങന്നൂർ സ്പിരിച്വൽ മെന്റർ ബ്രഹ്മചാരി നിഖിൽ, ചിന്മയമിഷൻ & വിദ്യാലയ കോട്ടയം പ്രസിഡന്റ്  രാജഗോപാൽ, ക്രിസ്തു ജ്യോതി കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദീപു സി വിജയ് (അസി. പ്രൊഫസർ), എസ് ബി കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ബെന്നി തോമസ് എന്നിവർ ആശംസകൾ നേർന്നു. യൂ ബി എ കോർഡിനേറ്റർ  കേസിയ മറിയം ബിനോയ് സ്വാഗതവും യൂ ബി എ സ്റ്റുഡന്റസ് കോർഡിനേറ്റർ ഉമാ മഹേശ്വരി എം ജി കൃതജ്ഞതയും രേഖപ്പെടുത്തി. എൻ എസ് എസ് 
വോളണ്ടിയർ സെക്രട്ടറി മാരായ മുഹമ്മദ്‌ യാസിർ ഹമീദ്, ഗൗരി പ്രകാശ് (ക്രിസ്തു ജ്യോതി കോളേജ്), ശരൺ സുരേഷ്, തോമസ് മാത്യു, ആൽഡ്രിൻ ദാരിയോ, ദേവിക ജെ, സമുദ്ര സെൻ സഞ്ജയ്‌ (എസ് ബി കോളേജ്) എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.