01:26pm 27 June 2026
NEWS
വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം
15/05/2025  10:46 AM IST
ചെറുകര സണ്ണിലൂക്കോസ്
വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. 

മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിയായ നിഷ്മയാണ്(25) മരിച്ചത്. 

മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മേപ്പാടി തൊള്ളായിരം കണ്ടിയിലാണ് സംഭവം.

എമറാള്‍ഡ് റിസോര്‍ട്ടില്‍ മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റ് തകര്‍ന്നു വീണാണ് അപകടം. 

900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img