NEWS
തിരുവനന്തപുരം കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതിക്കു ദാരുണാന്ത്യം
08/05/2026 12:10 PM IST
ചെറുകര സണ്ണിലൂക്കോസ്

നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ആഷിക്കിന് പരുക്കുണ്ട്. കാർ ഇടിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്‌ഥയിലാണ് നൗഷികയെ എസ് യു ടി ആശുപത്രിയിയാണ് എത്തിച്ചത്.
കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറി രണ്ടു പേരെ ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റു രണ്ടു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. നിരവധി പേർക്കു പരുക്കേറ്റുവെന്നാണ് നാട്ടുകാർ പറഞ്ഞത്. നാലു കാറും രണ്ടു ബൈക്കുമാണ് അപകടത്തിൽപെട്ടത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










