NEWS
ആലപ്പഴ ബീച്ചിൽ ശക്തമായ കാറ്റിൽ താൽകാലിക കട തകർന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു.
26/05/2025 07:20 PM IST
സണ്ണി ലുക്കോസ്

ആലപ്പഴ : ബീച്ചിൽ ശക്തമായ കാറ്റിൽ താൽകാലിക കട തകർന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു.പള്ളാത്തുരുത്തി സ്വദേശി നിത്യ (18) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം.മഴ കൊള്ളാതിരിക്കാൻ ഇവർ കയറി നിന്ന താൽകാലിക കട കാറ്റിൽ തകർന്ന് വീഴുകയായിരുന്നു.ഗുരുതര പരുക്കേറ്റ നിത്യയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലുംമരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











