NEWS
അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.
20/04/2026 02:27 PM IST
ചെറുകര സണ്ണിലൂക്കോസ്
അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.
അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ യുവതി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
ഊരുനിവാസിയായ കാളിയപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ ചിത്രയെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മില്‍ മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.
വാക്കുതര്‍ക്കത്തിനിടെ പ്രകോപിതയായ ചിത്ര സമീപമിരുന്ന കല്ലെടുത്ത് കാളിയപ്പന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കാളിയപ്പന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു.
അഗളി പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










