12:58am 22 June 2026
NEWS
ഇന്ന് ദുബൈയിലേക്ക് പോകാനിരുന്ന യുവാവ് കാറിടിച്ച് മരിച്ചു; ഭാര്യ പരിക്കേറ്റ് ചികിത്സയിൽ
18/06/2026  12:30 PM IST
ചെറുകര സണ്ണിലൂക്കോസ്
ഇന്ന് ദുബൈയിലേക്ക് പോകാനിരുന്ന യുവാവ് കാറിടിച്ച് മരിച്ചു; ഭാര്യ പരിക്കേറ്റ് ചികിത്സയിൽ

 

ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഷിമിന്റെ ഭാര്യ സിയാ മൈമൂനക്ക് (20) പരിക്കേറ്റു. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്.കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിൽ എരുമപ്പെട്ടി പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപം ബുധനാഴ്ച വൈകീട്ട് നാലോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന്  വന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ മേൽ ഇടിക്കുകയായിരുന്നു. എരുമപ്പെട്ടിയിലെ സിയാ മൈമൂനയുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.   ഇടിയുടെ ആഘാതത്തിൽ ഇരുവരും​ റോഡിലേക്ക് തെറിച്ചുവീണു. തുടയെല്ല് തകർന്ന ഹാഷിം തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഹാഷിമിന്റെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റിയിരുന്നു.   സിയാ മൈമൂനയുടെ കൈകാലുകളുടെ എല്ലുകൾക്കും ഇടുപ്പ് എല്ലിനും പൊട്ടൽ സംഭവിച്ചിട്ടുണ്ട്. അങ്കമാലി അപ്പോളോ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.   രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img