NEWS
സ്കൂട്ടറിൽ യാത്ര ചെയ്യവേ പിറകിൽ നിന്നെത്തിയ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്
20/10/2025 01:09 PM IST
nila

തിരുവൻവണ്ടൂർ : സ്കൂട്ടറിൽ യാത്ര ചെയ്യവേ പിറകിൽ നിന്നെത്തിയ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പാണ്ടനാട് കടവിൽ പ്ളാംമൂട്ടിൽ ജോമോനെയാണ് കാറിടിച്ചത്.
ഞായറാഴ്ച
വൈകുന്നേരം 5.20 ഓടെ ഇരമല്ലിക്കരയിൽ നിന്നും തിരുവൻവണ്ടൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ജോമോനെ അച്ചിലേത്ത് പടിക്കു സമീപത്ത് വച്ച് പിറകിൽ നിന്നെത്തിയ ആൾട്ടോ കാർ ഇടിച്ച് തെറിപ്പിക്കുകയും
കാർ നിർത്താതെ പോകുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ഗുരുതര പരിക്കേറ്റ
ജോമോനെ തിരുവല്ലായിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











