04:21am 12 September 2026
NEWS
തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയിൽ കെട്ടിടത്തിനു മുകളിൽ യുവാവ് മരിച്ച നിലയിൽ.
08/07/2025  03:55 PM IST
ചെറുകര സണ്ണിലൂക്കോസ്
തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയിൽ കെട്ടിടത്തിനു മുകളിൽ യുവാവ് മരിച്ച നിലയിൽ.

തിരുവനന്തപുരം : പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ സജീർ (43) ആണ് മരിച്ചത്. പുതുക്കുറിച്ചിയിലെ ബേക്കറി കെട്ടിടത്തിന്റെ ടെറസിൽ രാവിലെ പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ നിലയിൽ താമസിക്കുന്നയാൾ തുണി വിരിക്കാൻ ടെറസിലെത്തിയപ്പോഴാണ് സജീറിനെ തറയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് കഠിനംകുളം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. ബന്ധുക്കൾക്ക് പരാതിയുള്ളതിനാൽ സയന്റിഫിക് വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തും. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img