01:08am 05 June 2026
NEWS
കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
04/06/2026  06:24 PM IST
സണ്ണി ലുക്കോസ്
കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

കേരള-തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കാഞ്ഞിരംപാറ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. നാരായണൻ–ഭവാനി ദമ്പതികളുടെ മകനായ രാജേഷ് ആണ് മരിച്ചത്. പ്രദേശത്ത് ആദ്യമായാണ് കാട്ടാന ഇറങ്ങുന്നത്.കൃഷിയിടത്തിലേക്ക് എത്തിയ കാട്ടാനയെ വിരട്ടി ഓടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി സുരക്ഷിതരാകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. രാജേഷിനെ കാട്ടാന നെഞ്ചിലും വയറിലും കുത്തിയതോടെ സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു.കരിഞ്ചിറ–പേണു മേഖലയിലാണ് നാല് കാട്ടാനകൾ ഇറങ്ങിയത്. ഇതിൽ രണ്ടെണ്ണം വനത്തിലേക്ക് മടങ്ങിയെങ്കിലും രണ്ട് ആനകൾ ഇപ്പോഴും തമിഴ്‌നാട് അതിർത്തിയോട് ചേർന്ന ജനവാസ മേഖലകളിൽ തുടരുന്നതായാണ് വിവരം. വനപാലകർ ഇവയെ കാട്ടിലേക്ക് തിരിച്ചുകയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img