NEWS
മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങി യുവാവ് മരിച്ചു.
12/06/2026 02:56 PM IST
ചെറുകര സണ്ണിലൂക്കോസ്

അട്ടപ്പാടി ചുരത്തിലാണ് സംഭവം.
പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായ വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാറാണ് ചികിത്സ വൈകിയതിനെത്തുടർന്ന് മരണപ്പെട്ടത്.
വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സജീവ് കുമാറിനെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ചുരത്തിലെത്തിയത്. എന്നാൽ മരം വീണതിനെത്തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം ആംബുലൻസ് അവിടെ കുടുങ്ങി. പിന്നീട് മരം മുറിച്ചുമാറ്റിയ ശേഷം യാത്ര തുടർന്നുവെങ്കിലും തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








