07:06am 08 October 2026
NEWS
കാസർകോട് പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു .
07/10/2026  06:32 PM IST
സണ്ണി ലുക്കോസ്
കാസർകോട് പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു .

കാസർകോട് : കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ഭാര്യവീട്ടിൽ പോയി തിരിച്ച് ബൈക്കിൽ വരവെയാണ് നൗഫലിന് മിന്നലേറ്റത്. ഉടനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. തിരുവനന്തപുരത്തെ ജ്യൂസ് കടയിൽ ജീവനക്കാരനാണ്‌. മാതാവ്: നബീസ. ഭാര്യ: സുഹ്റ. രണ്ട്‌ കുട്ടികളുണ്ട്. സഹോദരൻ: അബ്‌ദുൽ ഖാദർ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img