
ഗ്ലോറിയ ന്യൂസ്, ലൈറ്റ് ടു ലൈഫ് ഫൗണ്ടഷനും ചേർന്ന് നടത്തിയ സ്നേഹാദരം സംഗമം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു. വികാരി ജനറാൾ റവ.വി.റ്റി ജോൺ, അഭിജിത്ത് പാറയിൽ, ലിനോജ് ചാക്കോ, ഫാ. സഖറിയ പനക്കാമറ്റം കോർ എപ്പിസ്കോപ്പ, ഫാ.ബിജു പി. തോമസ്, ഡോ. സിദ്ദിഖ് അഹമ്മദ് , പി. രാമചന്ദ്രൻ, ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത , ഡോ. പി. മുഹമ്മദ് അലി ഗൾഫാർ, പ്രൊഫ. പി.ജെ കുര്യൻ, മാത്യു റ്റി തോമസ് എം എൽ എ , ജോസഫ് എം. പുതുശ്ശേരി, അഡ്വ വർഗീസ് മാമ്മൻ, അഡ്വ. ബിജു ഉമ്മൻ എന്നിവർ സമീപം.
ഗ്ലോറിയ ന്യൂസ് കീർത്തി മുദ്ര അവാർഡ് കാതോലിക്ക ബാവയ്ക്ക് സമ്മാനിച്ചു
തിരുവല്ല : എല്ലാ സൃഷ്ടി ജാലങ്ങളും മനുഷ്യരും ഒന്നാണ് എന്ന വലിയ ചിന്തയാണ് വസുധൈവ
കുടുംബദർശനം പങ്കുവെക്കുന്നത്.
അതുതന്നെയാണ് എക്യൂമെനിസവും ലോകത്തിലുള്ള സകല ചരാചരങ്ങളും സമസ്ത മനുഷ്യരും ഒരുമിച്ച് വസിക്കുന്ന അനുഭവമാണ് .ഒരു കുടുംബം എന്ന ആഗോളതലത്തിൽ ചിന്തിക്കുമ്പോൾ അതിൻ്റെ ഉത്തരവാദിത്വം
സമ ഭാവനെയും പരസ്പരം പങ്കിടാനുള്ള മനസ്സുമാണ് ഇത് ഉൾക്കൊണ്ട് വളരുവാൻ സാധിക്കുന്ന സമൂഹമായി നാം മാറണമെന്നും സ്വാർത്ഥതയും അഹങ്കാരവും പെരുകി, സ്നേഹവും കരുതലും നഷ്ടപ്പെട്ട സാഹചര്യത്തിൽ ദൈവ സ്നേഹത്തിലൂടെ മനുഷ്യരെ സ്നേഹിക്കാൻ കഴിയണമെന്നും പരിശുദ്ധ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ പറഞ്ഞു.
ഗ്ലോറിയ ന്യൂസ് ,ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന സംഘടിപ്പിച്ച സ്നേഹാദരം പരിപാടി വൈഎംസിഎയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബാവ.
ലോകത്ത് പലഭാഗത്തും നടക്കുന്ന ഹിംസകളും പട്ടിണി മരണങ്ങളും നമ്മെ വേദനിപ്പിക്കുന്നില്ലെങ്കിൽ നമ്മൾ മനുഷ്യത്വം മരവിച്ചവരാണെന്നും '
സഹോദരൻ്റെ ദുഃഖത്തിൽ, അവന്റെ ആവശ്യത്തിൽ ഇറങ്ങി ച്ചെല്ലുന്ന ലോകക്രമം ഉണ്ടാവണമെന്നും അവിടെയാണ് വസുധൈവ കുടുംബകം സാധ്യമാകുന്നത് എന്നും അത്തരത്തിൽ മാത്രമാണ് ആഗോള കുടുംബം യാഥാർത്ഥ്യമാകുന്നതെന്നും കാതോലിക്കാ ബാവ പറഞ്ഞു
ചെയർമാൻ ഫാ. ബിജു പി. തോമസ് അധ്യക്ഷത വഹിച്ചു.
ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരുന്നു. ഡോ.. പി. മുഹമ്മദ് അലി ഗൾഫാർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. പി.ജെ കുര്യൻ, അഡ്വ മാത്യു റ്റി തോമസ് എം എൽ എ ,, ജോസഫ് എം.പുതുശ്ശേരി , മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, ഡോ. സിദ്ദിഖ് അഹമ്മദ് , പി രാമചന്ദ്രൻ വികാരി ജനറൽ റവ. വി. റ്റി ജോൺ, വെരി. റവ. സക്കറിയ പനക്കാമറ്റം എപ്പിസ്കോപ്പ, ജനറൽ കൺവീനർ ലിനോജ് ചാക്കോ, കൺവീനർ അഭിജിത്ത് പാറയിൽ എന്നിവർ പ്രസംഗിച്ചു. എക്യൂമെനിക്കൻ മേഖലയിലെ നേതൃത്വവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നല്കുന്ന ഗ്ലോറിയ ന്യൂസ് കീർത്തി മുദ്ര അവാർഡ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയിക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ലൈറ്റ് ടു ലൈഫ് കുരുണ്യ അവാർഡ് എറാം ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. സിദ്ദിഖ് അഹമ്മദിനും മതസൗഹാർദവും മാനവ മൈത്രിയും പ്രോത്സാഹിപ്പിക്കുന്നതിന് നല്കുന്ന ലൈറ്റ് ടു ലൈഫ് മൈത്രി അവാർഡ് .കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോർപ്പറേഷൻ ജനറൽ സെക്രട്ടറി പി. രാമചന്ദ്രനും സമ്മാനിച്ചു.








