NEWS
കൊട്ടാരക്കര ഗവ. ഐടിഐയിൽ വിജ്ഞാന കേരളം വർക്ക് ഷോപ്പ് നടന്നു.
25/11/2025 01:09 PM IST
News Desk

ITI പൂർത്തിയായവർക്ക് പഠിച്ച ട്രെയിഡിൽ തന്നെ തൊഴിൽ ലഭ്യമാക്കാനുള്ള കേരള സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള വിജ്ഞാന കേരളം വർക്ക്ഷോപ്പ് കൊട്ടാരക്കര ഗവൺമെന്റ് ഐടിഐയിൽ വച്ച് നടന്നു. വിജ്ഞാനകേരളത്തിന്റെ ജില്ലാ കോഡിനേറ്റർ രാജേഷ്, സീനിയർ അധ്യാപകരായ ബിജു, സിയാദ് എന്നിവർ സംസാരിച്ചു .ഓരോ ഉദ്യോഗാർത്ഥിക്കും വേണ്ടുന്ന രീതിയിൽ സ്കിൽ ട്രെയിനിങ് , ഡൊമൈൻ ട്രെയിനിങ് എന്നിവ നൽകി ഇന്ത്യയിലെ തന്നെ മികച്ച കമ്പനികളിൽ തൊഴിൽ ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയാണിത്. വർക്ഷോപ്പിന്റെ ഭാഗമായി നടന്ന ഓറിയന്റഷൻ കണ്ണൻ അവതരിപ്പിക്കുകയും. മോട്ടിവേഷൻ ക്ലാസ് ശ്രീരാജ് അവതരിപ്പിക്കുകയും. ജോബ് റോൾ പ്രസന്റേഷൻ വൈഷ്ണവി അവതരിപ്പിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











