NEWS
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
02/10/2026 06:32 AM IST
nila

കുറിച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. എകെജി കോളനി കുമരങ്കരി വിനോദ്–രഞ്ജിനി ദമ്പതികളുടെ മകൾ മഹിമ (25) ആണ് മരിച്ചത്. മണിപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് മന്ദിരം കവലയിൽ അപകടമുണ്ടായത്. ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് എത്തിയ ഓട്ടോറിക്ഷ മഹിമയും സഹോദരൻ വിതുൽ വിനോദും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഇരുവർക്കും പരുക്കേറ്റിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച മഹിമയുടെ നില ഗുരുതരമായിരുന്നു. ബുധനാഴ്ച രാത്രി ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റ വിതുൽ വിനോദും ചികിത്സ തേടിയിരുന്നു. മഹിമയുടെ സംസ്കാരം നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








