NEWS
അതിരപ്പിള്ളി വൈശേരിയില്‍ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു
30/05/2026 10:46 AM IST
ചെറുകര സണ്ണിലൂക്കോസ്

വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെ ആണ് സംഭവം.
വീട്ടുപറമ്പില്‍ ആനയെത്തി കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാനെത്തിയതായിരുന്നു മോഹനൻ. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആനയെ ഓടിപ്പിക്കുന്നതിനിടെ കാട്ടാന മോഹനനെ നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയാരുയിരുന്നു. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പില്‍ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










