
ചെങ്ങന്നൂർ: ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം വിദ്യാർത്ഥി സമൂഹം അതിവേഗം സഞ്ചരിക്കുമ്പോൾ അവർക്ക് ശരിയായ അറിവിനെ പകർന്നു കൊടുത്ത് മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ
അദ്ധ്യാപക സമൂഹത്തിന് കഴിയണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയൊന്ന് പറഞ്ഞു. ബുധനൂർ സെൻ്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളിയിൽ വച്ചു നടന്ന ഇടവങ്കാട് ഡിസ്ട്രിക്ട് അദ്ധ്യാപക പരിശീലനവും അനുമോദനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക്ട് പ്രസിഡൻ്റ് ഫാ.സ്റ്റീഫൻ വർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ സെൻ്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ബിബിൻ മാത്യു പരിശീലന ക്ലാസിന് നേതൃത്വം നല്കി. പുലിയൂർ ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട റെയ്ച്ചൽ രാജൻ, മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പുഷ്പ വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭദ്രാസന സൺഡേസ്കൂൾ വൈസ് പ്രസിഡൻ്റ് ഫാ ടിജു ഏബ്രഹാം, ഭദ്രാസന ഡയറക്ടർ സജി പട്ടരുമഠം , സൺഡേസ്കൂർ ഭദ്രാസന സെക്രട്ടറി.കെ.വി.വർഗീസ്, ഇടവങ്കാട് ഡിസ്ട്രിക്ട് ഇൻസ്പെക്ടർ റെയ്ച്ചൽ രാജൻ, ഇടവങ്കാട് ഡിസ്ട്രിക്ട് സെക്രട്ടറി സുനിൽ സി. വർഗീസ്, പുത്തൻകാവ് ഡിസ്ട്രിക്ട് സെക്രട്ടറി ജോർജ് വർഗീസ്, ഇടവക ട്രസ്റ്റി അഡ്വ. ജോമോൻ വർഗീസ്, ഹെഡ്മിസ്ട്രസ് ഷെറിൻ സാറാ സൈമൺ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ഡിസ്ട്രിക്ടിലെ എല്ലാ യൂണിറ്റുകളിൽ നിന്നുമായി 125 അദ്ധ്യാപകർ യോഗത്തിൽ സംബന്ധിച്ചു. സെൻ്റ് ഏലിയാസ് സൺഡേസ്കൂൾ അദ്ധ്യാപകർ ഗാനശുശ്രൂഷക്ക് നേതൃത്വം നല്കി.











