04:29am 11 November 2026
NEWS
രണ്ടരവയസ്സുകാരി കിണറ്റിൽ വീണു. രക്ഷയായത് അച്ഛന്റെ സമയോചിത ഇടപെടൽ.
20/08/2025  07:17 PM IST
സണ്ണി ലുക്കോസ്
രണ്ടരവയസ്സുകാരി കിണറ്റിൽ വീണു. രക്ഷയായത് അച്ഛന്റെ സമയോചിത ഇടപെടൽ.

ചൊവ്വാഴ്‌ച വൈകീട്ട് 3.45-ന് കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്ക് സമീപമാണ് സംഭവം.മാഞ്ഞൂർ തൂമ്പിൽപറമ്പിൽ സിറിളിന്റെ മകൾ ലെനറ്റ് (രണ്ടര) ആണ് 40 അടി താഴ്‌ചയുള്ള കിണറ്റിൽ വീണത്. ചെറിയ ചുറ്റുമതിലേ ഇതിനുണ്ടായിരുന്നുള്ളൂ. ഖത്തറിൽ നിന്നും നാട്ടിൽ എന്തായ സിറിൾ, മകൾ ലെനറ്റ് എന്നിവരും സിറിലിൻ്റെ ഭാര്യയുടെ മാതാപിതാക്കളും ചേർന്ന്താമസത്തിനായി ഒരു വീട് നോക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടി കാൽ വഴുതി വീഴുന്ന കണ്ട് പിതാവ് സിറിൾ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഉടൻ തന്നെ വെള്ളത്തിൽ മുങ്ങി കുട്ടിയെ എടുത്ത സിറിൾ മാറോട് ചേർന്ന് പിടിച്ചു കിടന്നു.തുടർന്ന് സമീപത്തുണ്ടായിരുന്നവരും, ഫയർ ഫോഴ്സും ചേർന്നാണ് ഇവരെ കരക്ക് കയറ്റിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img