06:22am 02 February 2026
NEWS
കൊച്ചി എറണാകുളം പ്രസ് ക്ലബ് വനം വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്നു ദിവസത്തെ വനം പഠന ക്യാംപ് സമാപിച്ചു.
01/02/2026  09:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി എറണാകുളം പ്രസ് ക്ലബ് വനം വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്നു ദിവസത്തെ വനം പഠന ക്യാംപ് സമാപിച്ചു.
HIGHLIGHTS

എറണാകുളം പ്രസ് ക്ലബും വനം വകുപ്പും ചിന്നാർ വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച മാധ്യമ ശിൽപശാല മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

എറണാകുളം : ഇരവികുളം നാഷനൽ പാർക്കിൻ്റെ 50-ാം വാർഷികത്തിൻ്റെ ഭാഗമായി ചിന്നാർ വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച മാധ്യമ ശിൽപശാല മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ചിന്നാർ വന്യജീവി സങ്കേതം മേധാവി അജികുമാർ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ, ചിന്നാർ ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസർ അശോകൻ എന്നിവർ പ്രസംഗിച്ചു.കാടും മനുഷ്യരും എന്ന വിഷയത്തിൽ വനംവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ റെനി ആർ. പിള്ളയും വനനിയമങ്ങളെ കുറിച്ച് വനം അസിസ്റ്റൻ്റ് കൺസർവേറ്റർ മനു സത്യനും ക്ലാസെടുത്തു.തൂവാനം വെള്ളച്ചാട്ടം, വനാന്തർ ഭാഗമായ കോട്ടൂർ എന്നിവിടങ്ങളിലേക്ക് വനയാത്രയും സംഘടിപ്പിച്ചു.മാധ്യമപ്രവർത്തകരായ 40 പേർ ക്യാംപിൽ പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img