11:31am 11 November 2026
NEWS
പുതുവൈപ്പിൻ ബീച്ച് കാണാനെത്തിയ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു.
27/09/2025  11:02 AM IST
ചെറുകര സണ്ണിലൂക്കോസ്
പുതുവൈപ്പിൻ ബീച്ച് കാണാനെത്തിയ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു.

 

എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വർഷ എം എസ്‌ സി ജിയോളജി വിദ്യാർത്ഥിനിയായ ഫൈഹ ഷെയ്ഖ് (21) ആണ് അപകടത്തിൽപ്പെട്ടത്. 

പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ ഷേഖ് അബ്ദുല്ലയുടെ മകളാണ് മരിച്ച ഫൈഹ.

കൂട്ടുകാരുമായി ബീച്ച് കാണാനെത്തിയതായിരുന്നു ഫൈഹ. കടലിൽ ഇറങ്ങിയ വിദ്യാർത്ഥിനികളിൽ ഒരാളായ സിൻസിന തിരയിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ, ഫൈഹയെ കണ്ടെത്താൻ കഴിഞ്ഞില്ല. 

പിന്നീട്, എൽ എൻ ജി ടെർമിനൽ പരിസരത്ത് നിന്ന് ഫൈഹയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img