10:49pm 21 October 2026
NEWS
ഇന്ന് രാത്രി ദോഹയിൽ വർണ്ണക്കാഴ്ച: മിലിപോൾ ഖത്തർ വാർഷികാഘോഷത്തിൽ ഡ്രോൺ ലൈറ്റ് ഷോയും വെടിക്കെട്ടും
21/10/2026  08:35 PM IST
nila
ഇന്ന് രാത്രി ദോഹയിൽ വർണ്ണക്കാഴ്ച: മിലിപോൾ ഖത്തർ വാർഷികാഘോഷത്തിൽ ഡ്രോൺ ലൈറ്റ് ഷോയും വെടിക്കെട്ടും

 


ദോഹ: മിലിപോൾ ഖത്തറിന്റെ (Milipol Qatar) മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ 21ബുധനാഴ്ച) രാത്രി 9:15-ന് ദോഹയിൽ വർണ്ണാഭമായ ഡ്രോൺ ലൈറ്റ് ഷോയും വെടിക്കെട്ടും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മില്ലിപോൾ ഖത്തറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.  
​ആഭ്യന്തര സുരക്ഷയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 'ഗ്ലോബൽ എക്സിബിഷൻ ഫോർ ഹോംലാന്റ് സെക്യൂരിറ്റി ആൻഡ് സേഫ്റ്റി', 'ദോഹ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി' എന്നീ പ്രദർശനങ്ങൾ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) പുരോഗമിക്കുകയാണ്. നാളെ (ഒക്ടോബർ 22-ന് )മേള സമാപിക്കും.  
​മധ്യപൂർവേഷ്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര സുരക്ഷാ പ്രദർശനങ്ങളിലൊന്നായ ഈ മേളയിൽ, ലോകമെമ്പാടുമുള്ള സുരക്ഷാ വിദഗ്ധരും നയരൂപീകരണ വിദഗ്ധരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. ആധുനിക ആയുധങ്ങൾ, ഫോറൻസിക് ഉപകരണങ്ങൾ, റോബോട്ടുകൾ, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ, ഡ്രോണുകൾ, കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ, സുരക്ഷാ സജ്ജീകരണങ്ങളുള്ള അത്യാധുനിക വാഹനങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img