09:27am 13 November 2026
NEWS
ഓൾഡ് സൂഖ് അൽവക്രയിൽ മുതിർന്ന സ്ത്രീകൾക്കായുള്ള പ്രത്യേക ക്ലബ് ഉദ്ഘാടനംചെയ്തു
29/09/2025  10:13 AM IST
nila
ഓൾഡ് സൂഖ് അൽവക്രയിൽ മുതിർന്ന സ്ത്രീകൾക്കായുള്ള പ്രത്യേക ക്ലബ് ഉദ്ഘാടനംചെയ്തു

ദോഹ: അൽവക്രയിലെ ഓൾഡ് സൂഖിൽ മുതിർന്ന സ്ത്രീകൾക്കായുള്ള പ്രത്യേക ക്ലബ് ഉദ്ഘാടനം ചെയ്തു. മുതിർന്നവരുടെ ശാക്തീകരണത്തിനും പരിപാലനത്തിനുമായി പ്രവർത്തിക്കുന്ന ‘ഇഹ്‌സാൻ സെന്റർ’ (Qatar Foundation for Social Work-ന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രം) സ്വകാര്യ എഞ്ചിനീയറിംഗ് ഓഫിസിന്റെ സഹകരണത്തോടെ നടത്തിയ പദ്ധതിയുടെ ഭാഗമായാണ് ക്ലബ് സ്ഥാപിച്ചത്.
ഖത്തറിന്റെ തെക്കൻ മേഖലയിൽ താമസിക്കുന്ന മുതിർന്ന സ്ത്രീകൾക്കായി സാംസ്കാരികവും സാമൂഹികവുമായ ചുറ്റുപാടിൽ ദിനചര്യകൾ കൂടുതൽ സജീവമാക്കുക, ആരോഗ്യ–ബോധവൽക്കരണ ക്ലാസുകൾ, കായിക–വിദ്യാഭ്യാസ പരിപാടികൾ, സാംസ്കാരിക സംഗമങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുക എന്നിവയാണ് ക്ലബ്ബിന്റെ ലക്ഷ്യം.
ഖത്തറി പൈതൃകം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത ശൈലിയിൽ നിർമിച്ചിരിക്കുന്ന ക്ലബ്ബ്, സമൂഹവുമായി കൂടുതൽ ഇടപഴകാൻ സുരക്ഷിതവും ഉത്തേജനപരവുമായ അന്തരീക്ഷം ഒരുക്കുന്നു.
മുതിർന്നവർ സജീവരാകാനും സമൂഹവുമായി ബന്ധപ്പെട്ടു ജീവിക്കാനും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോൾ ഇഹ്‌സാനിന് നാല് ക്ലബ്ബുകളുണ്ട് — മൂന്നെണ്ണം സ്ത്രീകൾക്കും ഒന്ന് പുരുഷന്മാർക്കും വേണ്ടിയാണെന്ന്
ഇഹ്‌സാൻ സെന്ററിലെ അവബോധ–സാമൂഹ്യ ഇടപെടൽ വിഭാഗം ഡയറക്ടർ ശൈഖ അഹ്മദ് അൽ-ഹരീബ് പറഞ്ഞു.
അംഗത്വം നേടാൻ 60 വയസ്സ് പൂർത്തിയായ ഖത്തർ പൗരന്മാർക്കും താമസാനുമതിയുള്ള പ്രവാസികൾക്കും അപേക്ഷിക്കാം. ആരോഗ്യ റിപ്പോർട്ട്, അപേക്ഷാഫോം, ആവശ്യമായ രേഖകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്. രജിസ്ട്രേഷൻ ഇഹ്‌സാൻ സെന്റർ വെബ്സൈറ്റ് വഴിയോ ക്ലബ് ഓഫിസിൽ നേരിട്ടോ ചെയ്യാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img