
വിവരാവകാശ നിയമത്തെ ആസ്പദമാക്കി സംസ്ഥാന വിവരാവകാശ കമ്മീഷൻ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച സെമിനാർ എം.എൽ.എ.ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്യുന്നു. മേയർ വി.കെ. മിനിമോൾ,മുഖ്യ വിവരവകാശക്കമ്മീഷണർ വി. ഹരി നായർ എന്നിവർ സമീപം
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കായി നടന്ന സെമിനാർ ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഏതൊരു പൗരനും അറിയാനുള്ള അവകാശത്തെ സംബന്ധിച്ച നിയമമാണ് വിവരാവകാശ നിയമമെന്നും ഇത്രയേറെ സുതാര്യമായ നിയമം ലോകത്ത് ഉണ്ടാകില്ലെന്നും എം എൽ എ പറഞ്ഞു. ഒരു പൗരന് ഒരു വിഷയത്തെ സംബന്ധിച്ച് അറിയാനും മനസ്സിലാക്കാനും അതിനെ സംബന്ധിച്ച് പരാതിപ്പെടാനും കഴിയുന്ന രീതിയിൽ വളരെ വ്യവസ്ഥാപിതമായി നിലനിൽക്കുന്ന ഒരു നിയമമാണിതെന്നും എം എൽ എ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടിയിൽ മുഖ്യവിവരാവകാശ കമ്മീഷണർ വി. ഹരിനായർ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. മിനിമോൾ മുഖ്യാതിഥിയായി. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ സോണിച്ചൻ പി ജോസഫ്, എം ശ്രീകുമാർ, കെ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google








