
ദോഹ:ആസ്ഫാൽറ്റ് ലെയർ ജോലികൾ പൂർത്തിയാക്കുന്നതിനായി
അൽ-ഇഷൈക്കർ സ്ട്രീറ്റിന്റെ ഇരു ദിശകളിലുമുള്ള ഒരു ഭാഗം താൽക്കാലികമായി
മെയ് 29 വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് .
പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറീയിച്ചു.
ഈ ദിവസങ്ങളിൽ അൽ-ഇഷൈക്കറിലെ റോഡ് ഉപയോക്താക്കൾ റിഫ സ്ട്രീറ്റ്, സ്ട്രീറ്റ് 1152, അല്ലെങ്കിൽ അൽ ഖോർ റോഡ് എന്നിവയിൽ കൂടി സഞ്ചരിക്കേണ്ടതാണ്.
മെയ് 30 വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ വൈകുന്നേരം 6 വരെ അവസാന ആസ്ഫാൽറ്റ് ലെയർ ജോലികൾ നടത്തുന്നതിനായി ഇസ്ഗാവ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത്, ന്യൂ അൽ ഹതീം സ്ട്രീറ്റുമായുള്ള കവലയിൽ നിന്ന് സെക്രീത് സ്ട്രീറ്റ് വരെയുള്ള ഒരു വരി പാത അടച്ചിടുമെന്നും അഷ്ഖൽ അറീയിച്ചു.
ഈ സമയത്ത്, ഇസ്ഗാവ സ്ട്രീറ്റിലെ ഉപയോക്താക്കൾ ന്യൂ അൽ ഹതീം സ്ട്രീറ്റ് എന്നറിയപ്പെടുന്ന തെരുവിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് ജാസിം ബിൻ താനി ബിൻ ജാസിം അൽ താനി സ്ട്രീറ്റ്, തുടർന്ന് സെക്രീത് സ്ട്രീറ്റ് എന്നിവ ഉപയോഗിച്ച് മുകളിലുള്ള മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരേണ്ടതുണ്ട്.











