
മുളക്കുഴ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുളക്കുഴ എട്ടാം വാർഡിൽ വ്യത്യസ്തമായ ഒരു പരിസ്ഥിതി സന്ദേശവുമായി "ഒരു തൈ അയൽവീട്ടിലേക്ക്" എന്ന പരിപാടി സംഘടിപ്പിച്ചു. വാർഡിലെ കുടുംബങ്ങൾ തങ്ങളുടെ വീട്ടിലുള്ള ഒരു വൃക്ഷത്തൈ തൊട്ടടുത്ത അയൽവാസിക്ക് കൈമാറുകയും, അയൽവാസികൾ അവരുടെ വീട്ടിലുള്ള മറ്റൊരു തൈ തിരികെ നൽകുകയും ചെയ്ത് പരസ്പരം സ്നേഹവും സൗഹൃദവും പങ്കുവെച്ച് പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി.
ഇത്തരത്തിൽ തൈകൾ കൈമാറുന്നതിലൂടെ:
പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന ചെയ്യാം.
കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാം.
അയൽവാസികൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും ശക്തിപ്പെടുത്താം.
പുതിയ കൂട്ടായ്മകളും നല്ല ബന്ധങ്ങളും വളർത്തിയെടുക്കാമെന്ന് മെമ്പർ പറഞ്ഞു.
വാർഡിലെ കാരയ്ക്കാട് എസ്.എച്ച്.വി ഇംഗ്ലീഷ് മീഡിയം സ്കൂൾ, അരീക്കര എസ്.എൻ.ഡി.പി യു.പി സ്കൂൾ, അങ്കണവാടികൾ എന്നിവയും പരിപാടിയിൽ പങ്കാളികളായി. കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറി പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകർന്നു.
"ഒരു തൈ അയൽവീട്ടിലേക്ക്" എന്ന പരിപാടിയുടെ വാർഡ് തല ഉത്ഘാടനം
ആർട്ട് ഓഫ് ലിവിങ് സംസ്ഥാന മുൻ ചെയർമാൻ
എസ് എസ് ചന്ദ്രസാബു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ
പ്രമോദ് കാരയ്ക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. പി. ബിജു, എസ്. പി. സുനിൽകുമാർ എന്നിവർ വിവിധ സ്ഥാപനങ്ങളിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്‌ക്കൂൾ മാനേജർ രവി കുട്ടപ്പൻ,
സ്‌ക്കൂൾ പ്രഥമ അധ്യാപകരായ ഗീത ടീച്ചർ, സിന്ധു ടീച്ചർ, എൻ എ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു
വാർഡ് വികസന സമിതി കൺവീനർ
വിനിജ സുനിൽ, എ ഡി എസ് ചെയർപേഴ്സൺ
ദിവ്യ ഹരികൃഷ്ണൻ, വികസന സമിതിയംഗം
അരവിന്ദ് വി, രമേശ് പി.എം., അനിൽകുമാർ, ബിന്ദു പ്രമോദ്, അശ്വതി, ബിന്ദു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.










