
ദോഹ: സംയുക്ത മഹല്ല് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ റമദാൻ ഹൃദയപൂർവ്വം ഭവന പദ്ധതിയുടെ 2026 ലെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രസിഡന്റ് നാസർ നീലിമയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗം ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ ഉത്ഘാടനം ചെയ്തു.
2001ൽ തുടക്കം കുറിച്ച ഹൃദയപൂർവ്വം പദ്ധതി 25 വർഷം പൂർത്തീകരിച്ച കരുതലിന്റെ കാൽ നൂറ്റാണ്ടു പിന്നിട്ടിരിക്കുകയാണ്.പദ്ധതി പോസ്റ്റർ പ്രകാശനം ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത് വൈസ് പ്രസിഡന്റ് നാസ്സർ പി പി യ്ക് കൈമാറി.
ജമാ - അത്ത് പരിധിയിലുള്ള വില്ല്യാപ്പള്ളി, ആലനൂർ, അരയാകൂൽ തായെ, മയ്യന്നൂർ, മലാറക്കൽ, കൊളത്തൂർ, പറമ്പിൽ എന്നി ഏഴു മഹല്ല് കൂട്ടായ്മയിലെ ഖത്തറിലെ നിവാസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്.
പദ്ധതി പ്രവർത്തനത്തിന് തുടക്കം കുറിച്ചു കൊണ്ട് കുഞ്ഞബ്ദുള്ള ഹാജി വണ്ണാൻറ്റെ വിട വിഭവ സമാഹരണം പ്രസിഡന്റ് നാസർ നീലിമയ്ക്ക് നൽകി നിർവഹിച്ചു.
ഈ വർഷം വിപുലമായ രീതിയിൽ നാട്ടുകാരെയും കുടുംബങ്ങളെയും
പങ്കെടുപ്പിച്ചു കൊണ്ട് ഫാമിലി ഇഫ്താർ സംഗമം നടത്താൻ തീരുമാനിച്ചു. ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്ത്, ജനറൽ കൺവീണർ ഫൈസൽ അരോമ, ട്രഷറര്‍ കെ എം നാസർ ഹാജി എന്നിവരെ പ്രധാന ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.
ഖത്തറിൽ സന്ദർശനത്തിനെത്തിയ മയ്യന്നൂർ മഹല്ല് സെൻട്രൽ കമ്മിറ്റി മെംബേർമാരായ ഡോക്ടർ അഫ്സൽ ഉസ്മാൻ അറഫ, അസ്‌ലം മാക്കനാരി, എന്നിവർക് സ്വീകരണം നൽകി.
ശാദുലി കൊറോത് പ്രാർത്ഥനയ്ക്ക് നേതൃതം നൽകി, റിപ്പോർട്ട് വായന നസീർ പി പി കെ,
ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും സെക്രട്ടറി കെ എം ഫൈസൽ നന്ദിയും രേഖപെടുത്തി.











