02:40am 04 November 2026
NEWS
സഭ വിരുദ്ധ സമരത്തിനെതിരെ അങ്കമാലിയിൽ പ്രതിഷേധ നില്പ് സമരം നടത്തി
07/01/2025  09:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സഭ വിരുദ്ധ സമരത്തിനെതിരെ അങ്കമാലിയിൽ പ്രതിഷേധ നില്പ് സമരം നടത്തി

അങ്കമാലി : നിരന്തരമായി സഭവിരുദ്ധ പ്രവർത്തനം നടത്തുകയും സഭയെക്കതിരൊയി സമരങ്ങൾ നടത്തുകയും ചെയ്യുന്ന വിമത വൈദികരുടെയും ചില അൽമായരുടെയും സഭ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായി കാത്തലിക്ക് നസ്രാണി അസോസിയേഷൻ  അതിരുപത ഉന്നതാധികാരകോർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ മെഴുക് തിരിതെളിയിച്ച് പ്രതിഷേധനില്പ് സമരം നടത്തി.സി എൻ എ അതിരുപത ചെയർമാൻ ഡോ. എം.പി. ജോർജ് ഉദ്ഘാടനംചെയ്തു. തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികൾ സത്യം തിരിച്ചറിഞ്ഞ് സഭയോടൊപ്പം സഞ്ചരിക്കുവാൻ തയ്യാറാകണം. അല്ലാത്ത പക്ഷം സഭയിൽ പ്രശ്നങ്ങൾ സൃഷ്ടിയക്കാതെ സ്വയം അവർ പുറത്ത് പോകുവാൻ തയ്യാറാകണം . സഭയെ അനുസരിക്കാത്ത വിമത പുരോഹിതരെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ( ഒൻപതാം തീയതി വ്യാഴം രാവിലെ 9 മുതൽ എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ മുൻപിൽ അതിരൂപത വിശ്വാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം ഉണ്ടാകും. 

കൺവീനർ ജോസ് പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പോൾസൺകുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ആൻറണി മേയ്ക്കാൻ തുരുത്തിൽ, ഷിജു സെബാസ്റ്റ്യൻ, ബൈജു ഫ്രാൻസീസ്, ഡേവിസ് ചൂരമന, എൻ എ സെബാസറ്റ്യൻ, ബിജു നെറ്റിക്കാടൻ, എം.എ. ജോർജ്, എ. ഒ പൗലോസ്, ആൻ്റോ പെല്ലിശേരി,  വർഗീസ് ഇഞ്ചി പറമ്പിൽ, ആൻറണി നെയ്ശേരി, ഏലിയാസ് ജേക്കബ്, ആൻറണി മനീക്ക്, ചെറിയാൻ തോട്ടുവ , അഗസ്റ്റിൻ ജോസഫ്, കെ. ഷൈജൻ, തോമസ് പടയാട്ടി കിടങ്ങൂർ എന്നിവർ പ്രസംഗിച്ചു.

ചിത്രം ഉണ്ട് :സഭ വിരുദ്ധ സമരങ്ങൾക്കെതിരെ കാത്തലിക്ക് നസ്രാണി അസോസിയേഷൻ അങ്കമാലിയിൽ സംഘടിപ്പിച്ച പ്രതിഷേധ നില്പ്സമരം ഡോ. എം.പി. ജോർജ് ഉദ്ഘാടനം ചെയ്യുന്നു.ഷൈബി പാപ്പച്ചൻ, ബൈജു ഫ്രാൻസീസ്, ജോസ് പാറേക്കാട്ടിൽ, പോൾസൺകുടിയിരിപ്പിൽ ഡേവീസ് ചൂരമന എന്നിവർ സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img